കണ്ണൂർ എ.സി.പി ടി.കെ രത്നകുമാറിൻ്റെ ഔദ്യോഗിക വാഹനത്തിനെതിരെ കെ.എസ്.യു പ്രതിഷേധം
കണ്ണൂർ : പി.പി ദിവ്യയെ കസ്റ്റഡിയിലെടുത്തു കൊണ്ടുവന്ന കണ്ണൂർ എ.സി.പി ടി.കെ രത്നകുമാറിൻ്റെ ഔദ്യോഗിക വാഹനത്തിനെതിരെ കെ.എസ്.യു പ്രതിഷേധം. വാഹനവ്യൂഹം കണ്ണൂർ ഡി.സി.സി ഓഫീസ് സ്ഥിതി ചെയ്യുന്ന തളാപ്പ് റോഡിലെത്തിയ പ്പോഴാണ് കൊടികളും മുദ്രാവാക്യങ്ങളുമായി കെ.എസ്.യു പ്രവർത്തകർ പ്രതിഷേധിച്ചത്. കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡൻ്റ് മുഹമ്മദ് ഷമ്മാസിൻ്റെ നേത്യത്വത്തിൽ ആണ് വാഹനം തടയാൻ ശ്രമിച്ചത്. എന്നാൽ വാഹനവ്യൂഹം നിർത്താതെ കടന്നുപോവുകയായിരുന്നു. ഇതിനു ശേഷമാണ് പ്രവർത്തകർ പിരിഞ്ഞു പോയത്. കണ്ണപുരം പൊലിസ് സ്റ്റേഷൻ പരിധിയിലെ സ്വന്തം വീടിരിക്കുന്ന ഇരിണാവിൻ്റെ അടുത്തു നിന്നാണ് ചൊവ്വാഴ്ച്ച ഉച്ചയോടെ പി.പി ദിവ്യ പൊലി സിൽകീഴടങ്ങിയത്.