പി പി ദിവ്യയെ തളിപ്പറമ്പ് ജുഡീഷ്യൽ മജിസ്ട്രറ്റ് അനുരാജിൻ്റെ വസതിയിൽ ഹാജരാക്കി
തളിപ്പറമ്പ : പി പി ദിവ്യയെ തളിപ്പറമ്പ് ജുഡീഷ്യൽ മജിസ്ട്രറ്റ് അനുരാജിൻ്റെ വസതിയിൽ ഹാജരാക്കി. സ്ഥലത്ത് യു ഡി വൈ എഫ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തുവന്നു. തളിപ്പറമ്പ് DYSP പ്രദീപൻ കണ്ണി പൊയിലിൻ്റെ നേതൃത്വത്തിൽ പ്രതിഷേധക്കാരെ പോലീസ് തടഞ്ഞു. തുടർന്ന് പി പി ദിവ്യ റിമാൻ്റ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാൻ്റ് ചെയ്തത്. കണ്ണൂർ വനിതാ ജയിലിലേക്ക് മാറ്റി. ബുധനാഴ്ച തലശ്ശേരി കോടതിയിൽ ജാമ്യാപേഷ സമർപ്പിക്കും. തളിപ്പറമ്പ് ഫസ്റ്റ് ക്ലാസ്സ് ജുഡീഷ്യൽ മജിസ്ട്രേറ്റ് എം വി അനുരാജാണ് റിമാൻ്റ് ചെയ്തത്.