ശ്രീകൃഷ്ണ ഭഗവതി ക്ഷേത്രത്തിലെ ദ്രവ്യ കലശവും ഉത്സവാഘോഷവും ജനുവരി 3 മുതൽ പത്തുവരെ നടക്കും
കണ്ണൂർ : അരയാല ശ്രീകൃഷ്ണ ഭഗവതി ക്ഷേത്രത്തിലെ ദ്രവ്യ കലശവും ഉത്സവാഘോഷവും 2025 ജനുവരി 3 മുതൽ പത്തുവരെ നടക്കും. ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടന്നു. അരയാല ശ്രീകൃഷ്ണ ഭഗവതി ക്ഷേത്രത്തിലെ പുനരുദ്ധാരണ പ്രവർത്തനത്തിന്റെ ഭാഗമായുള്ള ക്ഷേത്രനടയും പ്രതിക്ഷണ വഴിയും കരിങ്കൽ പാകുന്നത് ബ്രഹ്മശ്രീ കാട്ടുമാടം ഈസാനം നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർണികത്വത്തിൽ നടന്നു. ഉത്സവാഘോഷങ്ങളുടെ ഭാഗമായുള്ള മുന്നൊരുക്കത്തിലാണ് ക്ഷേത്രം.