പുറവൂർ ശ്രീ ലക്ഷ്മി നരസിംഹസ്വാമീ ക്ഷേത്രം കൊടിയേറ്റ മഹോത്സവം സമാപിച്ചു
കണ്ണൂർ : ആറ് ദിവസങ്ങളിലായി നടന്നു വരുന്ന കാഞ്ഞിരോട് -പുറവൂർ ശ്രീ ലക്ഷ്മി നരസിംഹസ്വാമീ ക്ഷേത്രം കൊടിയേറ്റ മഹോത്സവം സമാപിച്ചു. വിവിധ ചടങ്ങുകളോടെയാണ് ഉത്സവത്തിന് സമാപനമായത്.സമാപനത്തോടനുബന്ധിച്ച് ഗണപതി ഹോമം ഉഷപൂജ, ആറാട്ട് കടവിലേക്ക് എഴുന്നള്ളത്ത്, കൊടിയിറക്കൽ, ഭജന, ആദ്യാത്മിക പ്രഭാഷണം, അറാട്ട്സദ്യ എന്നിവയും നടന്നു. വിവിധ ദിവസങ്ങളിലായി ആദ്യാത്മിക പ്രഭാഷണം,തിരുനൃത്തം എന്നിവയും അരങ്ങേറി. നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കാട്ടുമാടം ഇളയിടത്തുമഠത്തിൽ ഈശാനൻനമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമ്മീകത്വത്തിലായിരുന്നു ചടങ്ങുകൾ.