സംസ്ഥാന തലതണൽ ഭിന്നശേഷി സ്കൂൾ ഇൻ്റർ സ്കൂൾ അത്ലറ്റിക് മീറ്റിൽ മികച്ച വിജയം വിദ്യാർത്ഥികൾക്ക് അനുമോദനം നൽകി
മുണ്ടേരി : കോഴിക്കോട് വെച്ച് നടന്ന സംസ്ഥാന തലതണൽ ഭിന്നശേഷി സ്കൂൾ ഇൻ്റർ സ്കൂൾ അത്ലറ്റിക് മീറ്റിൽ മികച്ച വിജയം കരസ്ഥമാക്കിയ കാഞ്ഞിരോട് തണൽ ഭിന്നശേഷി വിദ്യാർത്ഥികൾക്ക് തണൽ കാഞ്ഞിരോടിൻ്റെ ആഭിമുഖ്യത്തിൽ മുണ്ടേരി ഗ്രാമ പഞ്ചായത്ത് ഹാളിൽ വെച്ച് അനുമോദനം നൽകി.മുണ്ടേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ. അനിഷ ഉദ്ഘാടനം ചെയ്തു. തണൽ സ്കൂളിൽ നിന്നും വിദ്യാർത്ഥികളും രക്ഷിതാക്കളും ഘോഷയാത്രയായായിരുന്നു വേദിയിലേക്ക് എത്തിയത്.തണൽ സെക്രട്ടറി എ.നസീർ എഞ്ചിനീയർ അധ്യക്ഷത വഹിച്ചു. മുൻ ഇന്ത്യൻ വോളിബോൾ കോച്ച് ഇ.കെ. രഞ്ജൻ സമ്മാനദാനം നിർവ്വഹിച്ചു. പ്രിൻസിപ്പാൾ ഷാജികുമാർ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ഇ.കെ. ചാന്ദിനി, ടി.രവീന്ദ്രൻ, ജിതേഷ് മച്ചാട്ട്, പി.സാലിം തുടങ്ങിയവർ സംസാരിച്ചു.