മലയാള സാഹിത്യ രംഗത്തെ അധികായകനായിരുന്നു എം ടി; ഇ പി ജയരാജൻ
കണ്ണൂർ : മലയാള ഭാഷക്കും കേരളത്തിനും അമൂല്യ സംഭാവനകൾ നൽകിയ മലയാള സാഹിത്യ രംഗത്തെ അധികായകനായി രുന്നു എം ടി എന്ന് ഇ പി ജയരാജൻ. മലയാളത്തെ ലോകോത്തര രംഗത്തേക്ക് ഉയർത്തിക്കൊണ്ടുവരാൻ എംടിയുടെ എല്ലാ ശ്രമങ്ങളും സഹായിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സൃഷ്ടികൾ സിനിമാരംഗത്തെ ശക്തമാക്കിയിരുന്നു. മലയാള സിനിമ രംഗത്ത് ശ്രദ്ധേയമായ സംഭാവനകൾ നൽകിയ ആ വലിയ മനുഷ്യൻ കൈവെച്ച് രംഗങ്ങളിൽ എല്ലാം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുമുണ്ട് എന്നും മലയാള സാഹിത്യത്തിന്റെ കുലപതിയായ എംടിയുടെ വേർപാടിൽ അങ്ങേയറ്റം വേദനയും ദുഃഖവും ഉണ്ട് എന്നും ഇ പി പറഞ്ഞു.