കണ്ണൂർ പ്രസ് ക്ലബും ജില്ലാ വനിതാ ശിശു വികസന ഓഫീസും സംയുക്തമായി മാധ്യമപ്രവര്‍ത്തകര്‍ക്കായി ക്ലാസ് സംഘടിപ്പിച്ചു
കണ്ണൂർ : കണ്ണൂർ പ്രസ് ക്ലബും ജില്ലാ വനിതാ ശിശു വികസന ഓഫീസും സംയുക്തമായി മാധ്യമപ്രവര്‍ത്തകര്‍ ക്കായി ക്ലാസ് സംഘടിപ്പിച്ചു. വനിതാ ജീവനക്കാർക്ക് എതിരെയുള്ള അതിക്രമങ്ങൾ തടയാൻ നിലവിൽ വന്ന പോഷ് ആക്ട് സംബന്ധിച്ച് ക്ലാസ് കണ്ണൂർ പ്രസ് ക്ലബ് ഹാളില്‍ ജില്ലാ വനിതാ ശിശു വികസന ഓഫീസർ ബിന്ദു സി എ ഉദ്ഘാടനം ചെയ്തു. കണ്ണൂർ പ്രസ് ക്ലബ് പ്രസിഡൻ്റ് സി സുനിൽകുമാർ അധ്യക്ഷത വഹിച്ചു. കണ്ണൂർ ജില്ലാ ലീഗൽ സർവ്വീസസ് കമ്മിറ്റി പാനൽ അഭിഭാഷകൻ അഡ്വ. പി ഒ രാധാകൃഷ്ണൻ, ജില്ലാ വുമൺ പ്രൊട്ടക്ഷൻ ഓഫീസർ പി. സുലജ എന്നിവർ സംസാരിച്ചു.