അബൂദബി ബനിയാസിലുണ്ടായ വാഹനാപകടത്തില്‍ കണ്ണൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം
കണ്ണൂർ : അബൂദബി ബനിയാസിലുണ്ടായ വാഹനാപകടത്തില്‍ കണ്ണൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം. ധർമ്മശാല ഒഴക്രോം കോക്കാടന്‍ റജിലാല്‍ (50) ആണ് മരിച്ചത്. അല്‍ മന്‍സൂര്‍ കോണ്‍ട്രാക്ടിങ് കമ്പനിയില്‍ ഓപറേഷന് മാനേജരായി ജോലി ചെയ്തിരുന്ന റജിലാല്‍ ജോലികഴിഞ്ഞ് തിരിച്ചുവരുന്നത്തിന് ഇടയിലാണ് അപകടം സംഭവിച്ചത്.
കേരള സോഷ്യല്‍ സെന്ററിന്റെ കഴിഞ്ഞവര്‍ഷത്തെ ഓഡിറ്ററായിരുന്ന റജിലാല്‍ അബൂദബി ശക്തി തിയറ്റേഴ്സിന്റെ സജീവപ്രവര്‍ത്തകനായി രുന്നു. ഭാര്യ മായ കേരള സോഷ്യല്‍ സെന്റര്‍ വനിതാ കമ്മിറ്റി അംഗമാണ്. ദീര്‍ഘകാലം ഒമാനില്‍ ജോലി ചെയ്തിരുന്ന റജിലാല്‍ എട്ടുവര്‍ഷമായി കുടുംബസമേതം അബൂദബിയില്‍ കഴിയുകയാണ്. മൂത്ത മകന് നിരഞ്ജന് ചെന്നൈയില്‍ മൂന്നാം വര്‍ഷ ഫാഷന്‍ ഡിസൈന്‍ വിദ്യാര്‍ഥിയും ഇളയമകന് ലാല്‍ കിരണ്‍ ജെംസ് യുനൈറ്റഡ് ഇന്ത്യന്‍ സ്കൂളില്‍ ഒമ്പതാം തരം വിദ്യാര്‍ഥിയുമാണ്. ബനിയാസ് സെന്‍ട്രല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം അന്തിമ നടപടികള്‍ക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുവരുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.