പാനൂർ മീത്തലെ ചമ്പാട് ടൗണിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിനെ തിരിച്ചറിഞ്ഞു
കണ്ണൂർ : മീത്തലെ ചമ്പാട് ടൗണിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിനെ തിരിച്ചറിഞ്ഞു. കോളയാട് പുന്നപ്പാലം സ്വദേശി അഭിലാഷ് (34) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി മുതലെ ഇയാളെ ഇവിടെ കണ്ടിരുന്നത്രെ. പാനൂർ പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം തലശ്ശേരി ജനറലാശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരുന്നു. ബന്ധുക്കൾ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്.