മുണ്ടേരി കോയ്യോട്ട് പാലം പുനർനിർമ്മാണ കമ്മിറ്റി രൂപീകരണയോഗം കോയ്യോട്ട് പാലം സി. ബാലകൃഷ്ണൻ്റെ വീട്ടിൽ വെച്ച് നടന്നു
മുണ്ടേരി : മുണ്ടേരി കോയ്യോട്ട് പാലം പുനർനിർമ്മാണ കമ്മിറ്റി രൂപീകരണയോഗം കോയ്യോട്ട് പാലം സി. ബാലകൃഷ്ണൻ്റെ വീട്ടിൽ വെച്ച് നടന്നു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. ജനങ്ങളുടെ സഹകരണമുണ്ടെങ്കിലേ ഏത് പ്രവർത്തിയും സുഖകരമായി നടക്കുകയുള്ളു എന്നും, ഗ്രാമങ്ങളി ലാവുമ്പോൾ നല്ല സഹകരണമു ണ്ടാകുമന്നും മേലെ ചൊവ്വ പാലത്തിൻ്റെ കാര്യത്തിൽ അതുപോലുള്ള പല തടസ്സങ്ങളാണ് കാരണമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ ഏറെ നാളത്തെ മുറവിളിക്കും, കാത്തിരിപ്പിനു മൊടുവിലാണ് അപകടാവസ്തയിലായ മുണ്ടേരി പഞ്ചായത്തിനേയും, കുറ്റ്യാട്ടൂർ പഞ്ചായത്തിനേയും ബന്ധിപ്പികുന്ന കോയ്യോട്ട് പാലം പുനർനിർമ്മിക്കുന്നതിന് അധികൃതർ തയ്യാറായത്.
ബഡ്ജറ്റ് ഫണ്ടിൽ 3 കോടി 81 ലക്ഷം രൂപ ചിലവഴിച്ചാണ് 1 1 മീറ്റർ വീതിയിലും, 22.9 മീറ്റർ വീതിയിലും ഇരുഭാഗത്തും നടപ്പാതയോടുകൂടി പാലം പുനർനിർമ്മിക്കുന്നത്. പാലം മന്ത്രിയും, ഉദ്യോഗസ്ഥരും, ജനപ്രതിനിധികളും ചേർന്ന് സന്ദർശിച്ചു. സ്ഥലം എം.എൽ.എയും മന്ത്രിയുമായ രാമചന്ദ്രൻ കടന്നപ്പള്ളി രക്ഷാധികാരിയും, മുണ്ടേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ.അനിഷ ചെയർമാനും, വൈസ്. പ്രസി:എ പങ്കജാക്ഷൻ കൺവീനറും നാട്ടുകാരായ ഗുണഭോക്താക്കളും അടങ്ങിയ കമ്മറ്റിയും രൂപീകരിച്ചു. പ്രവർത്തി സുഗമമാക്കാൻ യോഗത്തിൽ തിരുമാനമായി.മുണ്ടേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ.അനിഷ, വാർഡ് മെമ്പർ വി.വി. മുതാസ്, പി. ചന്ദ്രൻ, വി.സി. നാരായണൻ മാസ്റ്റർ, വി.വി. പ്രജീഷ്, പി. സുമേശൻ മാസ്റ്റർ, പാലം വിഭാഗം അസി: എൻജി വിപിൻ അണിയേരി, ഓവർസിയർ പ്രദീപ്കുമാർ തുടങ്ങിയവർ സംബന്ധിച്ചു