ചെമ്പിലോട് സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
ചെമ്പിലോട് : ചെമ്പിലോട് ഗ്രാമപഞ്ചായത്ത് ഗവ: ആയുർവേദ ഡിസ്പെൻസറിയും, ചക്കരക്കൽ ടൗൺ ലയൺസ് ക്ലബ്ബും,മിഡ്ലാൻ്റ് കോ:ഓപ്പ് സൊസൈറ്റിയും ചേർന്ന് സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ചെമ്പിലോട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ ദാമോദരൻ ഉദ്ഘാടനം ചെയ്തു.
ലയൺസ് ക്ലബ്ബ് പ്രസി: എ. ജയരാജൻ അധ്യക്ഷത വഹിച്ചു. മിഡ്ലാൻ്റ് കോ-ഓപ് സൊസൈറ്റി പ്രസി: അഡ്വ:എം.പി. വിനയരാജ്, സുരേഷ് ബാബു പുത്തലത്ത്, കെ.കെ. പ്രദീപ്, വി.സത്യൻ, ഡോ: ഹീര , ഡോ:ജയകൃഷ്ണൻ, എം.പി. അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു. നിരവധി പേർ ക്യാമ്പിൽ പങ്കെടുത്തു. സൗജന്യ മരുന്ന് വിതരണവും നടന്നു.