കേരള പത്ര പ്രവർത്തക യൂണിയന്റെ ആഹ്വാനപ്രകാരം ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധം സംഘടിപ്പിച്ചു
കണ്ണൂർ : വാർത്തയുടെ പേരിൽ മാധ്യമം ലേഖകൻ അനിരുഅശോകൻ്റെ ഫോൺപിടിച്ചെടുക്കാനുള്ള ക്രൈംബ്രാഞ്ചിന്റെ നീക്കത്തിൽ പ്രതിഷേധിച്ച് കേരള പത്ര പ്രവർത്തക യൂണിയന്റെ ആഹ്വാനപ്രകാരം ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധം സംഘടിപ്പിച്ചു. കണ്ണൂരിൽ സിറ്റി പോലീസ് കമ്മിഷണർ ഓഫീസിലേക്ക് മാധ്യമപ്രവർത്തകർ നടത്തിയ മാർച്ച് സംസ്ഥാനവൈസ് പ്രസിഡണ്ട് കെ വിജേഷ് ഉൽഘാടനം ചെയ്തു. കെ യു ഡബ്ലു ജെ ജില്ലാപ്രസിഡണ്ട് സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി കബീർ കണ്ണാടിപ്പറമ്പ് സ്വാഗതവുംട്രഷറർ കെ സതീശൻ നന്ദിയും പറഞ്ഞു. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ജംഷീർ, സബീനപത്മൻ, സന്ദീപ് ഗോവിന്ദൻ, അനുമേരിജേക്കബ്ബ് തുടങ്ങിയവർ നേതൃത്വം നൽകി. വാർത്തയുടെ ഉറവിടം വെളിപ്പെടുത്താൻ നിർബന്ധിക്കുന്ന പൊലീസ് നടപടിയിൽ പ്രതിഷേധിച്ചായിരുന്നു മാർച്ച്