അതിശക്തമായ ഭരണവിരുദ്ധ വികാരമാണ് നിലമ്പൂരിൽ ദൃശ്യമായതെന്ന് കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ്
കണ്ണൂർ : അതിശക്തമായ ഭരണവിരുദ്ധ വികാരമാണ് നിലമ്പൂരിൽ ദൃശ്യമായതെന്ന് കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ്. പിണറായി സർക്കാറിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെയുള്ള വിധി എഴുത്താണ് നിലമ്പൂരിൽ നടന്നത്. വോട്ടർമാരോട് നന്ദി പറയുന്നതായും അദ്ദേഹം പറഞ്ഞു. വിലക്കയറ്റം, തൊഴിലില്ലായ്മ, വന്യ മൃഗങ്ങളുടെ ശല്യം, മലപ്പുറം ജില്ലയെ കടന്നാക്രമിച്ച് മുഖ്യമന്ത്രി അധിക്ഷേപിച്ചത് എല്ലാം വിഷയമായെ ന്നും അദ്ദേഹം പറഞ്ഞു. അൻവർക്ക് ആരുടെ വോട്ടാണ് കൂടുതൽ ലഭിച്ചതെന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനവിധി കണ്ട് പാഠം പഠിക്കാൻ സിപിഎം നേതൃത്വവും സംസ്ഥാന സർക്കാരും തയ്യാറാവണം.