പഴയങ്ങാടി അതിയടം ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം 13 വർഷങ്ങൾക്ക് ശേഷം പെരുങ്കളിയാട്ടത്തിന് ഒരുങ്ങുന്നു
കണ്ണൂർ : പഴയങ്ങാടി അതിയടം ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം 13 വർഷങ്ങൾക്ക് ശേഷം പെരുങ്കളിയാട്ടത്തിന് ഒരുങ്ങുന്നു. സംഘാടക സമിതി രൂപീകരണയോഗം 23 ന് ഞായറാഴ്ച പകൽ രണ്ടുമണിക്ക് ക്ഷേത്ര പരിസരത്ത് പ്രത്യേകം തയ്യാറാക്കിയ വേദിയിൽ നടക്കും. മലബാറിലെ മുച്ചിലോട്ടു കാവുകളിൽ മുൻനിരയിൽ നിൽക്കുന്ന അതിയടം ശ്രീ മുച്ചിലോട്ടു ഭഗവതി ക്ഷേത്രത്തിലെ പെരുങ്കളിയാട്ടം 2026 ജനുവരി 30, 31, ഫെബ്രുവരി 1 , 2 തീയതികളിൽ നടക്കും. സംഘാടക സമിതി യോഗം പുരാവസ്തു, രജിസ്ട്രേഷൻ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. കരിവെള്ളൂർ വല്യച്ഛൻ ശ്രീ പ്രമോദ് കോമരം ഭദ്രദീപം തെളിയിക്കും. സംഘാടക സമിതി രൂപീകരണ യോഗത്തിൽ നാട്ടിലെ സാംസ്കാരിക സമിതി പ്രവർത്തകരും, ഉന്നത വ്യക്തിത്വങ്ങളും, നാട്ടുകാരും, വിവിധ ക്ഷേത്രക്കമ്മിറ്റി ഭാരവാഹികളും പങ്കെടുക്കും. വിവിധ സബ് കമ്മിറ്റികളും രൂപീകരിക്കും. വാർത്താ സമ്മേളനത്തിൽ പി വി ജനാർദ്ദനൻ, കെ കൃഷ്ണൻ, കെ വി രമേശൻ, കെ നാരായണൻ, പി വി ദിവാകരൻ, ടി വി പത്മനാഭൻ,കെ ദിനേശൻ എന്നിവർ പങ്കെടുത്തു.