മാടായി ഉപജില്ലാ അധ്യാപക സംഗമം മാടായി ബി ആർ സി യിൽ നടന്നു
കണ്ണൂർ : മാടായി ഉപജില്ലാ അധ്യാപക സംഗമം മാടായി ബി ആർ സി യിൽ നടന്നു. മുൻ എം എൽ എ ടി വി രാജേഷ് ഉദ്ഘാടനം ചെയ്തു. മാടായി ബിപിസി എം വി വിനോദ് അധ്യക്ഷത വഹിച്ചു. കെ മനോഹരൻ സന്ദീപ് ചന്ദ്രൻ, ടി പി ഷാജി, രാജേഷ് പയ്യരട്ട എന്നിവർ സംസാരിച്ചു. സർവ്വീസിൽ നിന്ന് വിരമിക്കുന്ന എ ഇ ഒ പി രാജൻ, അദ്യാപകരായ കെ കെ സുരേഷ്, പി വി പ്രസാദ്, കെ വി രാഘവൻ എന്നിവർക്ക് ഉപഹാരം നൽകി.