പുല്ലാഞ്ഞിയോട് എ എൽ പി സ്കൂൾ ശതാബ്ദിയാഘോഷത്തിന്റെ ഭാഗമായി മെഡിക്കൽ ക്യാമ്പും എക്സ്പോയും സംഘടിപ്പിച്ചു
കണ്ണൂർ : പുല്ലാഞ്ഞിയോട് എ എൽ പി സ്കൂൾ ശതാബ്ദിയാഘോഷത്തിന്റെ ഭാഗമായി എം വി ആർ ആയുർവേദ മെഡിക്കൽ കോളേജിൻ്റെ നേതൃത്വത്തിൽ ഗൈനക്, പീഡിയാട്രിക് ജനറൽ മെഡിസിൻ വിഭാഗത്തിൽ മെഡിക്കൽ ക്യാമ്പും എക്സ്പോയും സംഘടിപ്പിച്ചു. പുരാവസ്തു ഭാഷ ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രദർശനവും ഭക്ഷ്യമേളയും പ്രവൃത്തിപരിചയമേളയും നടന്നു. എം വി ആർ ആയുർവേദ മെഡിക്കൽ കോളേജ് ഡയറക്ടർ പ്രൊഫസർ ഇ കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ പി പി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രധാന അധ്യാപിക സുനിതകുമാരി,കെ സി സുമിത്രൻ, വി യം ഹരിജയന്തൻ മാസ്റ്റർ, രമ്യ വി, സന്തോഷ് വി കെ,സ്റ്റാഫ് സെക്രട്ടറി പ്രവീൺ എന്നിവർ സംസാരിച്ചു