കൃഷിസമൃദ്ധി പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം അഞ്ചരക്കണ്ടി കാമേത്ത് വയലിന്ന് സമീപം നടന്നു
കണ്ണൂർ : അഞ്ചരക്കണ്ടി കൃഷിഭവൻ, പഞ്ചായത്ത് എന്നിവയുടെ ആഭിമുഖ്യത്തിൽ കൃഷിസമൃദ്ധി പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം അഞ്ചരക്കണ്ടി കാമേത്ത് വയലിന്ന് സമീപം നടന്നു. ജില്ലാപഞ്ചായത്ത് അംഗം ചന്ദ്രൻ കല്ലാട്ട് ഉദ്ഘാടനം ചെയ്തു. അഞ്ചരക്കണ്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്കെ.പി.ലോഹിതാക്ഷൻ അധ്യക്ഷതവഹിച്ചു. എല്ലാവരും കൃഷിക്കാരാവുക എല്ലായിടവും കൃഷിയിടമാക്കുക എന്ന ലക്ഷ്യത്തോടെ യാണ് പരിപാടി ആരംഭിച്ചത്. കണ്ണൂർ കൃഷി ഡെപ്യൂട്ടി ഡയറക്ടർ വിഷ്ണു എസ്. നായർ തുളസി ചെങ്ങാട്ട് തുടങ്ങിയവർ പദ്ധതി വിശദികരണം നടത്തി. അഞ്ചരക്കണ്ടി കൃഷി ഓഫീസർ ഡീനാ സെബാസ്റ്റ്യൻ, അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസി: ടി. പ്രസന്ന പി.സജേഷ്, എം. രമേശൻ, പി.എം. മോഹനൻ, ടി.വി. പ്രജീഷ്, ബിജു ഒറക്കൻ തുടങ്ങിയവർ സംസാരിച്ചു