മലപ്പട്ടത്ത് കനത്ത മഴയിൽ കിണർ താഴ്ന്നു; ഭൂമിക്കടിയിലേക്ക് കിണർ ഇടിഞ്ഞു താഴുകയായിരുന്നു
കണ്ണൂർ : മലപ്പട്ടത്ത് കനത്ത മഴയിൽ കിണർ താഴ്ന്നു. ഭൂമിക്കടിയിലേക്ക് കിണർ ഇടിഞ്ഞുതാഴുകയായിരുന്നു. കനത്ത മഴയിൽ വീടിനോട് ചേർന്ന കിണർ പൂർണമായും ഇടിഞ്ഞുതാണു. മയ്യിൽ മലപ്പട്ടം റോഡിലെ പന്നിയോട്ട് വയലിലെ പി.വി. മോഹനന്റെ കിണറാണ് പൂർണമായും ഇടിഞ്ഞത്. 17 കോൽ ആഴമുണ്ട്. കിണറിലെ മോട്ടോർ ഉൾപ്പെടെ നഷ്ടപ്പെട്ടു. ഏകദേശം 1.50 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.