നാറാത്ത് ഗ്രാമപഞ്ചായത്ത് ജനകീയസൂത്രണ പദ്ധതി പ്രകാരമുള്ള പുഷപകൃഷിയുടെ പഞ്ചായത്ത് തല നടീൽ ഉല്‍ഘാടനം നടന്നു
കണ്ണൂർ : നാറാത്ത് ഗ്രാമപഞ്ചായത്ത് ജനകീയസൂത്രണ പദ്ധതി പ്രകാരമുള്ള പുഷപകൃഷിയുടെ പഞ്ചായത്ത് തല നടീൽ ഉല്‍ഘാടനം നടന്നു. പഞ്ചായത്ത് പ്രസിഡൻ്റ് കെ. രമേശൻ ഉദ്ഘാടനം നിർവ്വഹിച്ചു. വൈസ് പ്രസിഡൻ്റ് ശ്യാമള കെ, വാർഡ് മെമ്പർ ഗിരിജ വി വി, പഞ്ചായത്ത് സെക്രട്ടറി എ ജി അജിത് കുമാർ, കൃഷി ഓഫീസർ അനുഷ അൻവർ, കൃഷി അസിസ്റ്റൻ്റ്മാരായ സന്ധ്യ, സുധീഷ് കുടുംബശ്രീ അംഗങ്ങൾ, പൊതുപ്രവർത്ത കൻ എന്നിവർ പങ്കെടുത്തു. അനിത എം കെയുടെ നേതൃത്വത്തിൽ ഉള്ള സൗഭാഗ്യ ഗ്രൂപ്പ് ആണ് കൃഷി നടത്തുന്നത്