ആർ രാജശ്രീ രചിച്ച ആത്രേയകം നോവൽ സംവാദം സംഘടിപ്പിച്ചു
തളിപ്പറമ്പ : പട്ടുവം പറപ്പൂൽ എ വി കൃഷ്ണൻ സ്മാരക വായനശാല ആൻ്റ് ഗ്രന്ഥാലയം, പു ക സ അരിയിൽ യൂണിറ്റും സംയുക്തമായി ആർ രാജശ്രീ രചിച്ച ആത്രേയകം നോവൽ സംവാദം സംഘടിപ്പിച്ചു. വനിതാ സാഹിതി ജില്ലാ കമ്മിറ്റി അംഗം ജിഷാബാബു ഉദ്ഘാടനവും പുസ്തകാവതരണവും നടത്തി. സി രമേശൻ അദ്ധ്യക്ഷത വഹിച്ചു. നടരാജൻ, ടി പുഷ്പലത എന്നിവർ പ്രസംഗിച്ചു. വായനശാല സെക്രട്ടറി എം ദിനേശൻ സ്വാഗതവും വൈസ് പ്രസിഡന്റ പി വി മോഹൻദാസ് നന്ദിയും പറഞ്ഞു.