ലഹരിക്കെതിരെ ഞാനും യോദ്ധാവാണ് എന്ന ക്യാമ്പയിൻ്റെ ഭാഗമായി സിഗ്നേച്ചർ വാൾ
കണ്ണൂർ : ജില്ലാ സ്കൂൾ കലോത്സവ പ്രധാന വേദിയായ മുൻസിപ്പൽ ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ സോഷ്യൽ പോലീസിംഗ് ഡിവിഷൻ്റെ സ്റ്റാളിൽ ലഹരിക്കെതിരെ ഞാനും യോദ്ധാവാണ് എന്ന ക്യാമ്പയിൻ്റെ ഭാഗമായി ‘ സിനേച്ചർ വാൾ തീർത്തു. ബഹു കണ്ണൂർ സിറ്റി അഡീ. സൂപ്രണ്ട് ശ്രീ സജേഷ് വാഴളാപ്പിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ ശിശു സൗഹൃദ പോലീസ് കേന്ദ്രം കോർഡിനേറ്റർ ശ്രീ . പി സുനോജ് കുമാർ ജനമൈത്രി എഡിഎൻഒ ശ്രീ. വിജേഷ് സി എന്നിവർ പങ്കെടുത്തു.