ഹോമിയോ വകുപ്പ് നേഷണൽ ആയുഷ് മിഷൻ സംയുക്താഭിമുഖ്യത്തിൽ ലോക ഹോമിയോപ്പതി ദിനാചരണം നടന്നു
കണ്ണൂർ : ഹോമിയോ വകുപ്പ് നേഷണൽ ആയുഷ് മിഷൻ എന്നിവയുടെ സംയുക്താഭി മുഖ്യത്തിൽ ലോക ഹോമിയോപ്പതി ദിനാചരണം നടന്നു. കണ്ണൂർ ജില്ലാതല ഉദ്ഘാടനം മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ എംഎൽഎ നിർവഹിച്ചു. വൈദ്യശാസ്ത്ര രംഗത്തെ ഓരോ ചികിത്സാരീതികൾക്കും അതിന്റേതായ മേന്മയുണ്ടെന്നും ഹോമിയോപ്പതി വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണെന്നും കെ കെ ശൈലജ പറഞ്ഞു -ബൈറ്റ് -ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എൻ വി ശ്രീജിനി അധ്യക്ഷത വഹിച്ചു. ഡോക്ടർ വി ആർ സദ്ഗുൺ – ഡോക്ടർ സാമുവൽ ഹനിമാൻ അനുസ്മരണ പ്രഭാഷണം നടത്തി. ഹോമിയോ ഡിഎംഒ ഇൻ ചാർജ് ഡോക്ടർ ബി ജെ സോണി,, ഡിഎംഒ ഡോക്ടർ പീയൂഷ് എം നമ്പൂതിരിപ്പാട്, ഡോക്ടർ വി പി ഷീജ, ഡോക്ടർ കെ.സി വത്സല, ഡോക്ടർ കെ പി രേഷ്മ, ഡോക്ടർ ജിംറീസ് സാദിഖ്, ഡോക്ടർ കെ സി അജിത് കുമാർ തുടങ്ങിയവർ സംസാരിച്ചു.