ദൈവമൊന്നുണ്ടെങ്കിൽപാർട്ടിയാണ് ഓരോ കമ്യുണിസ്റ്റുകാരനും ദൈവമെന്ന് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ
കണ്ണൂർ : ദൈവമൊന്നുണ്ടെങ്കിൽ പാർട്ടിയാണ് ഓരോ കമ്യുണിസ്റ്റുകാരനും ദൈവമെന്ന് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ. കണ്ണൂർ പ്രസ് ക്ളബ്ബിൽ മീറ്റ് ദ പ്രസിൽ സംസാരിക്കുക യായിരുന്നു അദ്ദേഹം. ശ്രീനാരായണ ഗുരു പറഞ്ഞതുപോലെ അന്ന വസ്ത്രാദികൾ നൽകുന്നത് ദൈവമാണ് എന്നാൽ കമ്യൂണിസ്റ്റു പാർട്ടിക്കാർക്ക് ദൈവമൊന്നുണ്ടെങ്കിൽ അതു പാർട്ടി തന്നെയാണ്. ജനങ്ങൾക്ക് അന്നത്തിനും വസ്ത്രത്തിനും പോരാടുന്നത് പാർട്ടിയാണെന്നും ആ പാർട്ടി തന്നെയാണ് അവർക്കും മുൻപിൽ ദൈവമെന്നും. എം.വി ജയരാജൻ പറഞ്ഞു. ഇതു തിരിച്ചറിയുന്നവരാണ് കമ്യുണിസ്റ്റുകാർ