കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കഞ്ചാവ് വേട്ട; ആറ് കിലോ കഞ്ചാവാണ് പിടികൂടി
കണ്ണൂർ : കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കഞ്ചാവ് വേട്ട. മൂന്നാം പ്ലാറ്റ്ഫോമിൽ നിന്നും ആറ് കിലോ കഞ്ചാവാണ് പിടികൂടിയത്. കണ്ണൂർ റെയ്ഞ്ച് എക്സൈസും ആർപിഎഫും ചേർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. കഞ്ചാവ് സൂക്ഷിച്ചയാളെ കണ്ടെത്താനായില്ല അസി. എക്സൈസ് ഇൻസ്പെക്ടർ സി പി ഷനിൽ കുമാർ, ആർ പി എഫ് ഇൻസ്പെക്ടർ ജെ. വർഗ്ഗീസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.