പ്രശസ്ത ഫോക് ലോറിസ്റ്റും എഴുത്തുകാരനുമായ ഗിരീഷ് പൂക്കോത്തിന് ഡൽഹി പഞ്ചവാദ്യ ട്രസ്റ്റിൻ്റെ ആദരം
തളിപ്പറമ്പ : പ്രശസ്ത ഫോക് ലോറിസ്റ്റും എഴുത്തുകാരനുമായ ഗിരീഷ് പൂക്കോത്തിന് ഡൽഹി പഞ്ചവാദ്യ ട്രസ്റ്റിൻ്റെ ആദരം. ക്ഷേത്രവാദ്യകലയെയും വാദ്യകലാകാര ന്മാരെയും പൊതു സമൂഹത്തിന് മുന്നിൽ പരിചയപ്പെടുത്തു കയും അവർക്ക് അർഹിക്കുന്ന അംഗീകാരങ്ങൾ നേടിക്കൊടുക്കാൻ തൻ്റെ എഴുത്തിലൂടെ നൽകിയ സംഭാവനകൾ പരിഗണിച്ചാണ് ഗിരീഷ് പൂക്കോത്തിന് പഞ്ചവാദ്യ ട്രസ്റ്റ് ആദരം നൽകുന്നത്.
പഞ്ചവാദ്യ ട്രസ്റ്റിൻ്റെ 21-ാം വാർഷികാ ഘോഷത്തിൻ്റെയും ദേശീയ- അന്തർദേശീയ വാദ്യമഹോത്സവ ത്തിൻ്റെയും ഭാഗമായി ഡിസമ്പർ 22 ന് ന്യൂ ഡൽഹി മാധവറാവു സിന്ധ്യ മാർഗിലെ കേരള സ്കൂളിൽ നടക്കുന്ന സാംസ്ക്കാരിക സമ്മേളനത്തിൽ ആദരം ഏറ്റുവാങ്ങും. കേന്ദ്ര -സംസ്ഥാന മന്ത്രിമാർ ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുക്കും. കരിമ്പം എക്സ്ടെൻഷൻ ട്രെയിനിങ്ങ് സെൻ്ററിൽ ജീവനക്കാരനായി രുന്ന കല്യാശ്ശേരി സ്വദേശി പരേതനായ എം. കുഞ്ഞികൃഷ്ണൻ്റെയും തളിപ്പറമ്പ പൂക്കോത്ത് തെരു സ്വദേശിനി പി.മീനാക്ഷിയുടെയും മകനാണ് നാല്പത്തിയഞ്ചുകാരനായഗിരീഷ് പൂക്കോത്ത്.