കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിൽ വീണ്ടും വൻ മയക്കുമരുന്ന് വേട്ട; 80 ഗ്രാം MDMA യുമായി മാഹി സ്വദേശി അറസ്റ്റിൽ
കണ്ണൂർ : കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിൽ വീണ്ടും വൻ മയക്കുമരുന്ന് വേട്ട. കാറിൽ കടത്തുകയായിരുന്ന മാരകമയക്കു മരുന്നായ 80 ഗ്രാം MDMA യുമായി മാഹി സ്വദേശി അറസ്റ്റിൽ. കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിൽ വെച്ച് വാഹന പരിശോധന നടത്തിവരവേ ബാംഗ്ലൂരിൽ നിന്നും മാഹിയിലേക്ക് ലേക്ക് പോകുന്ന കാറിൽ സംശയസ്പദമായി രീതിയിൽ യുവാവിനെ കണ്ടതിനെ തുടർന്ന് നടത്തിയ വിശദ പരിശോധനയിലാണ് കേസ് കണ്ടെടുത്തത്. പ്രതിയായ ന്യൂമാഹി സ്വദേശി റിഷാബ് യൂ കെ (30) അറസ്റ്റ് ചെയ്തു. വില്പനക്കായാണ് ഇത്രയും മയക്കുമരുന്ന് ബാംഗ്ലൂരിൽ നിന്നും കൊണ്ടുവന്നത്. തലശ്ശേരി എക്സൈസിലും പ്രതിക്ക് കേസ് നിലവിലുണ്ട്.