കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ കണ്ണൂർ സൗത്ത് ഏരിയ 38 മത് വാർഷിക സമ്മേളനം ഹാളിൽ നടന്നു
കണ്ണൂർ : കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ കണ്ണൂർ സൗത്ത് ഏരിയ 38 മത് വാർഷിക സമ്മേളനം കണ്ണൂർ കെ ജി ഒ എ ഹാളിൽ നടന്നു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി സെയ്തലവി ഉദ്ഘാടനം ചെയ്തു. കണ്ണൂർ സിവിൽ സ്റ്റേഷൻ അനക്സ് കെട്ടിടം പുതുക്കി പണിയണമെന്ന് സമ്മേളനം ഗവൺമെന്റി നോട് ആവശ്യപ്പെട്ടു. ഉദ്ഘാടന ചടങ്ങിൽ പ്രസിഡണ്ട് ടി വി അശോകൻ അധ്യക്ഷത വഹിച്ചു ടി എം അജയകുമാർ, ഡോക്ടർ ഇ വി സുധീർ, ടി ഒ വിനോദ് കുമാർ, കെ ഷാജി, പി ജലജ തുടങ്ങിയവർ സംസാരിച്ചു.