കേരള പൂരക്കളി കലാഅക്കാദമി കണ്ണപുരം മേഖലാ സമ്മളനം താവം കൂർമ്പ ഊട്ടുപുരയിൽ നടന്നു
കണ്ണൂർ : കേരള പൂരക്കളി കലാഅക്കാദമി കണ്ണപുരം മേഖലാ സമ്മളനം താവം കൂർമ്പ ഊട്ടുപുരയിൽ നടന്നു. അക്കാദമി സംസ്ഥാന ട്രഷറർ പി പി ദാമോദരൻ പണിക്കർ ഉദ്ഘാടനം ചെയ്തു. ചെറുകുന്ന് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി വി സജീവൻ അധ്യക്ഷത വഹിച്ചു. പി മനോജ്, എൻ കൃഷ്ണൻ, കെ അനിത, കെ പത്മിനി, പി പുരുഷോത്തമൻ പണിക്കർ, കെ വി മനോജ് എന്നിവർ സംസാരിച്ചു. തുടർന്ന് മുതിർന്ന കലാകാരന്മാരെ ആദരിച്ചു.