ചിക്മംഗളൂരിൽ കാർ ബൈക്കിലിടിച്ച് അഞ്ചരക്കണ്ടി സ്വദേശികളായ 2 യുവാക്കൾ മരിച്ചു
കണ്ണൂർ : ചിക്മംഗളൂരിൽ കാർ ബൈക്കിലിടിച്ച് അഞ്ചരക്കണ്ടി സ്വദേശികളായ 2 യുവാക്കൾ മരിച്ചു. അഞ്ചരക്കണ്ടി വെൺമണൽ കുന്നുമ്മൽ ജബ്ബാറിൻ്റെ മകൻ ഷഹീർ (22), തേറാം കണ്ടി അസീസിൻ്റെ മകൻ അനസ് (22) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് ചിക്മംഗളൂരിനടുത്ത കടൂരിൽ ഇവർ സഞ്ചരിച്ച സ്കൂട്ടറിൽ കാറിടിച്ചായി രുന്നു അപകടം. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയുമാണ് മരിച്ചത്. വൈകുന്നേരത്തോടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കും.