പട്ടുവം ഗ്രാമ പഞ്ചായത്ത് തല ദേശീയ വിരമുക്ത ദിനം സംഘടിപ്പിച്ചു
തളിപ്പറമ്പ : പട്ടുവം ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി കെ ദിവാകരൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് മെമ്പർ വി വി ദിനേശൻ അധ്യക്ഷത വഹിച്ചു. പട്ടുവം കുടുംബ ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ: അരുൺശങ്കർ പദ്ധതി വിശദീകരി ച്ചു. പട്ടുവം ഗ്രാമ പഞ്ചായത്ത് മെമ്പർ കെ ദാമോദരൻ, പി ടി എ പ്രസിഡണ്ട് എം അജയൻ, പ്രിൻസിപ്പൾ ഇൻ ചാർജ് കെ ബിനു എന്നിവർ പ്രസംഗിച്ചു. ഹെഡ്മാസ്റ്റർ ജിജി കര്യാക്കോസ് സ്വാഗതവും ഹെൽത്ത് ഇൻസ്പെക്ടർ കെ ശ്രീകാന്ത് നന്ദിയും പറഞ്ഞു.