മുന്‍മന്ത്രിയും മുസ്ലിംലീഗ് മുതിര്‍ന്ന നേതാവുമായ വി.കെ.ഇബ്രാഹിംകുഞ്ഞ് അന്തരിച്ചു
കൊച്ചി : മുന്‍മന്ത്രിയും മുസ്ലിംലീഗ് മുതിര്‍ന്ന നേതാവുമായ വി.കെ.ഇബ്രാഹിം കുഞ്ഞ് (73) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ശ്വാസകോശ അര്‍ബുദത്തെതുടര്‍ന്ന് ചികില്‍സയിലായി രുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ആരോഗ്യ നില വഷളാവുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് 3.40ഓടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം
നാലു തവണ എംഎല്‍എയും രണ്ടു തവണ മന്ത്രിയുമായി. മധ്യകേരളത്തിലെ ലീഗിന്റെ ജനകീയമുഖമായിരുന്നു. വ്യവസായ വകുപ്പ്, പൊതുമരാമത്ത് വകുപ്പുകള്‍ കൈകാര്യം ചെയ്തു. 2001ല്‍ മട്ടാഞ്ചേരിയില്‍ നിന്ന് ആദ്യ നിയമസഭാ തിരഞ്ഞെടുപ്പ് വിജയിച്ചു. 2006ല്‍ മട്ടാഞ്ചേരിയില്‍ നിന്നും 2011ലും 2016ലും കളമശ്ശേരിയില്‍ നിന്നും വിജയിച്ചു. പാലാരിവട്ടം പാലം അഴിമതിക്കേസില്‍ വിജിലന്‍സ് അറസ്റ്റു ചെയ്തു. വി യു ഖാദറിന്റെയും ചിത്തുമ്മയുടെയും മകനായി 1952 മെയ് 20ന് ആലുവയിലാണ് ജനനം. ഭാര്യ നദീറ, മൂന്ന് ആൺമക്കൾ എന്നിവരടങ്ങുന്നതാണ് കുടുംബം. മക്കൾ അഡ്വ. വി ഇ അബ്ദുൾ ഗഫൂർ, വി ഇ അബ്ബാസ്, വി ഇ അനൂപ്. 2021ലെ തെരഞ്ഞെടുപ്പിൽ കളമശേരിയിൽ നിന്നും വി.ഇ. അബ്ധുൽ ഗഫൂർ മത്സരിച്ചിരുന്നു. വി ഇ അബ്ബാസ്, വി ഇ അനൂപ് എന്നിവർ വ്യവസായികളാണ്.