കോളേജ് അധ്യാപകരുടെ ഷട്ടിൽ ബാഡ്മിന്റൺ മത്സരം നടത്തി
തളിപ്പറമ്പ : എ കെ പി സി ടി എ കണ്ണൂർ ജില്ലാസമ്മേളനത്തോട് അനുബന്ധിച്ച് തളിപ്പറമ്പ സർ സയ്യിദ് കോളേജ് ഇൻഡോർസ്റ്റേഡിയത്തിൽ വെച്ചു കോളേജ് അദ്ധ്യാപകർക്കായ് ഡബിൾസ് ബാഡ്മിന്റൻ ചാമ്പ്യൻഷിപ് സംഘടിപ്പിച്ചു. മത്സരം എ കെ പി സി ടി എ മുൻ സംസ്ഥാന പ്രസിഡന്റ് ഡോ. ഷീലാ എം ജോസഫ് ഉദ്ഘാടനം ചെയ്തു. ഡോ.ടി പി നഫീസ ബേബി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ മുംതാസ് ടി എം വി, ഡോ. ശ്രീജ പി, കണ്ണൂർ യൂണിവേഴ്സിറ്റി സ്പോർട് കൗൺസിൽ മെമ്പർ ഡോ.അഖിൽ.കെ ശ്രീധർ കണ്ണൂർ യൂണിവേഴ്സിറ്റി ഡി.എസ്.എസ് ഡോ. സുജിത്ത് കെ വി, കണ്ണൂർ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പമാരായ ഡോ. സജിത്ത്, ഡോ. സുകുമാരൻ എന്നിവർ സംസാരിച്ചു. കണ്ണൂർ – കാസർഗോഡ് ജില്ലകളിൽ നിന്നായ് 12 ടീമുകൾ പങ്കെടുത്തു. കാസർഗോഡ് ഗവ.കോളേജ് ലെ ഡോ. ബിജു, പീപ്പിൾസ് കോളേജ് മുന്നാട് ലെ സജിത്ത് എന്നിവർ ചാമ്പ്യാൻമാരായി. ഡോ. സുരേഷ് ടി പി -ഗവ. വിമൻസ് കോളേജ്, കണ്ണൂർ & ഡോ. പ്രദീപ് കുമാർ എസ് ഇ എസ് കോളേജ് രണ്ടും ഡോ. ഷാജി & ലെനിൻ -ഗവ. ബ്രെണ്ണൻ കോളേജ് മൂന്നാം സ്ഥാനവും കരസ്തമാക്കി. വിജയികൾക്കുള്ള കാഷ് അവാർഡുകൾ കണ്ണൂർ യുനിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ.സുകുമാരൻ,ഡോ. സജിത്ത് കുമാർ, എ. കെ.ജി.ടി. എ സംസ്ഥാന കമ്മിറ്റി മെമ്പർ ഡോ. ഷാനവാ സ് എന്നിവർ നൽകി.