തളിപ്പറമ്പ് മണ്ഡലം വികസന സംവാദ സംഗമം 22 ന് ആരംഭിക്കും
തളിപ്പറമ്പ് : തുടർ ഭരണത്തിലൂടെ ചരിത്രം കുറിച്ച എൽഡിഎഫ് സർക്കാറിൻ്റെ ഒരു പതിറ്റാണ്ടിൻ്റെ ഭരണ നേട്ടങ്ങളും വികസനത്തിൻ്റെ നാഴികക്കല്ലുകളും ജനോപകാരപ്രദമായ ക്ഷേമ പദ്ധതികളും വിശദീകരിച്ചുള്ള തളിപ്പറമ്പ് മണ്ഡലം വികസന സംവാദ സംഗമം 22 ന് ആരംഭിക്കും. മൂന്ന് ദിവസമായി 22 കേന്ദ്രങ്ങളിൽ സംവാദ സംഗമം സംഘടിപ്പിക്കും. എം വി ഗോവിന്ദൻ എംഎൽഎ സംഗമങ്ങളിൽ ജനങ്ങളോട് സംവദിക്കും.
മണ്ഡലത്തിലെ ലോക്കൽ കേന്ദ്രങ്ങളിൽ നടക്കുന്ന സംഗമങ്ങൾ ജനകീയ സംവാദങ്ങളായി മാറും. സംഗമങ്ങൾ നടക്കുന്ന കേന്ദ്രങ്ങൾ: 22 ന് രാവിലെ 9.30 ന് പാവന്നൂർ മൊട്ട , 11 ന് മയ്യിൽ ടൗൺ , 2.30 തായംപൊയിൽ , 3 വടുവൻ കുളം, 4.30 ചട്ടുകപ്പാറ, 5.30 ചേലേരിമുക്ക്, 6.30 കരിങ്കൽ കുഴി, 7.30 മുല്ലക്കൊടി. 23 ന് രാവിലെ 9.30 ന് തളിയിൽ ഇരുമ്പോലം തട്ട്, പകൽ 2.30 കീഴാറ്റൂർ, 3.30 ഏഴാം മൈൽ, 4.30 മൊറാഴ ഗ്രാമീണ ഗ്രന്ഥാലയം, 6 ബക്കളം, 7 മലപ്പട്ടം, 8 അടുവാപ്പുറം. 24 ന് രാവിലെ 9.30 ന് കോടല്ലൂർ ഉദയക്ലബ്ബ്, 10.30 കരിമ്പം, 2.30 പൂമംഗലം, 3.30 വെള്ളാവ് , 4.30 സി പൊയിൽ, 5.30 കൂവേരി , 6.30 എടക്കോത്ത് വികസന സംവാദ സംഗമം സമാപിക്കും.