റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് ബൈക്ക് മോഷ്ടിക്കുന്ന സംഘത്തെ പിടികൂടി കണ്ണപുരം പോലീസ്
കണ്ണൂർ : കണ്ണപുരം പഴയങ്ങാടി റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് ബൈക്ക് മോഷ്ടിക്കുന്ന സംഘത്തെ പിടികൂടി കണ്ണപുരം പോലീസ്. കാസർഗോഡ് സ്വദേശികളായ മുഹമ്മദ് മുസ്തഫ(18), മൊയ്തീൻ ഫാസിൽ(19) അമീൻ(17) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. കാസർഗോഡ് എസ് പി സ്ക്വാഡും കണ്ണപുരം പോലീസും ചേർന്നാണ് മോഷ്ടാക്കളെ പിടികൂടിയത്. കണ്ണപുരം എസ് ഐ രാജീവൻ, സിപിഓ സിജു, വിജേഷ്, മജീഷ്, അനൂപ് എന്നിവർ പ്രതികളെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.