മാപ്പിള സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തു സ്കൂൾ അടിസ്ഥാന സൗകര്യത്തിന് ചെലവിട്ടത് 5000 കോടി; മന്ത്രി വി ശിവൻകുട്ടി
തളിപ്പറമ്പ : ഈ സർക്കാർ അധികാരമേറ്റ ശേഷം ഒരു സ്കൂളുപോലും പൂട്ടിയില്ലെന്ന് മാത്രമല്ല അടച്ചുപൂട്ടിയ അരഡസനോളം സ്കൂളുകൾ തുറക്കുകയും ചെയ്തുവെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. 2016ൽ എൽഡിഎഫ് സർക്കാർ അധികാരമേൽ ക്കുമ്പോൾ നൂറിലേറെ സ്കൂൾ അടച്ചുപൂട്ടാൻ ഇരിക്കുകയായിരുന്നെന്നും മന്ത്രി പറഞ്ഞു. നിലവിൽ 5000 കോടിയിലേറെ രൂപയാണ് സ്കൂൾ കെട്ടിടത്തിനുൾപ്പടെ അടിസ്ഥാന സൗകര്യവികസനത്തിനു വേണ്ടി ചെലവഴിച്ചതെന്നും തളിപ്പറമ്പ് ഗവ മാപ്പിള യു പി സ്കൂൾ കെട്ടിടം ഉദ്ഘാടനംചെയത് മന്ത്രി പറഞ്ഞു.
ചടങ്ങിൽ അധ്യക്ഷനായ എം വി ഗോവിന്ദൻ എംഎൽഎ പറഞ്ഞു. നഗരസഭാ സ്ഥിരം സമിതി അധ്യക്ഷ പി പി മുഹമ്മദ് നിസാർ, കൗൺസിലർ സി നുബില, ഡിഇഒ കെ എസ് വന്ദന, ആശിഷ് കുമാർ, എഇഒ കെ മനോജ്, ബിപിസി കെ ബിജേഷ്, എസ് സീന, പി ടി എ പ്രസിഡൻ്റ് ബി കെ മറിയം എംപിടിഎ പ്രസിഡൻ്റ് പി കെ മുഹ്സിന, എൻ യു റിയാസ്, വി നൗഷാദ്, പുല്ലായ്ക്കൊടി ചന്ദ്രൻ, എം വിജേഷ്, എം എൻ പൂമംഗലം, കെ വി മുഹമ്മദ് കുഞ്ഞി തുടങ്ങിയവർ സംസാരിച്ചു. നഗരസഭാ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി സ്വാഗതവും ഹെഡ്മാസ്റ്റർ എ പ്രമോദ് നന്ദിയും പറഞ്ഞു. 1.7 കോടി രൂപ ചെലവിലാണ് സ്കൂളിന് പുതിയ കെട്ടിടം നിർമിച്ചത്.