നാടുകാണിയിൽ സീമെറ്റ് കോളേജ് ഓഫ് നഴ്സിങ് എം വി ഗോവിന്ദൻ മാസ്റ്റർ എംഎൽഎ ഉദ്ഘാടനം ചെയ്തു
തളിപ്പറമ്പ : നാടുകാണിയിൽ സീമെറ്റ് കോളേജ് ഓഫ് നഴ്സിങ് എം വി ഗോവിന്ദൻ മാസ്റ്റർ എംഎൽഎ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസമേഖലയിൽ വലിയ ഇടപെടലു കളാണ് തളിപ്പറമ്പ് മണ്ഡലത്തിൽ ഉണ്ടായതെന്ന് എംഎൽഎ പറഞ്ഞു. മണ്ഡലത്തിൽ സീ മെറ്റ് ഉൾപ്പെടെ രണ്ട് നഴ്സിങ് കോളേജും കില ക്യാംപസും പ്രവർത്തിക്കുന്നുണ്ട്. ഒരു ലോ കോളേജും ഉടൻ പ്രവർത്തനമാരംഭിക്കും. സ്കൂളുകളിൽ കോടിക്കണക്കിന് രൂപയുടെ അടിസ്ഥാന സൗകര്യവികസന ങ്ങളും നടത്തിയിട്ടുണ്ട്. സീ മെറ്റ് കോളേജിൽ പാരാമെഡിക്കൽ കോഴ്സുകൾ കൂടി ആരംഭിക്കേണ്ടതുണ്ടെ ന്നും അദ്ദേഹം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി എം കൃഷ്ണൻ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റുമാരായ വി എം സീന, ടി ഷീബ, സുനിജ ബാലകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്തംഗം പി പി ഷനോജ്, സീ മെറ്റ് ഡയറക്ടർ ആശ എസ് കുമാർ, പ്രിൻസിപ്പൽ പ്രൊഫ വി എൻ ദീപാകുമാരി, കെ സന്തോഷ്, കോളേജ് സ്റ്റാഫ് സെക്രട്ടറി സി ഐ ദിനിമോൾ, കോളേജ് യൂണിയൻ ചെയർമാൻ ബി അനുരാഗ് മോഹൻ എന്നിവർ സംസാരിച്ചു.