ആന്തൂർ നഗരസഭ നാലാം വാർഷികാഘോഷം ചെയർമാൻ പി. മുകുന്ദൻ ഉൽഘാടനം ചെയ്തു
ആന്തൂർ : ആന്തൂർ നഗരസഭ നാലാം വാർഷികാഘോഷം ധർമ്മശാല കൽക്കോ ഹാളിൽ ചെയർമാൻ പി. മുകുന്ദൻ ഉൽഘാടനം ചെയ്തു. വൈസ് ചെയർപേർസൺ വി. സതീദേവി അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.എൻ. അനീഷ്, സുപ്രണ്ട് മധു. ടി വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ ഒ.സി. പ്രദീപൻ, ടി. നാരായണൻ, ആദം കുട്ടി തുടങ്ങിയവർ സംസാരിച്ചു. കഴിഞ്ഞ നാലു വർഷത്തെ പ്രധാന വികസന നേട്ടങ്ങൾ വൈസ് ചെയർ പേഴ്സൺ വി. സതീദേവി, സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ.വി. പ്രേമരാജൻ, എം. ആമിന ടീച്ചർ, പി.കെ. മുഹമ്മദ് കുഞ്ഞി, ഓമന മുരളീധരൻ, കെ.പി. ഉണ്ണികൃഷ്ണൻ എന്നിവർ അവതരിപ്പിച്ചു. വിവിധ വിഷയങ്ങളിൽ ഡോ. റിനിഷ, ഡോ. സക്കീർ ഹുസൈൻ, ടി.ഗംഗാധരൻ മാസ്റ്റർ, ശ്രീമതി ശോഭ എന്നിവർ ക്ലാസെടുത്തു