യൂറിക്കാ ബാലവേദി കണ്ണൂർ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശില്പശാല സംഘടിപ്പിച്ചു
കണ്ണൂർ : കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് യൂറിക്കാ ബാലവേദി കണ്ണൂർ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശില്പശാല സംഘടിപ്പിച്ചു. കണ്ണൂർ താഴെചൊവ്വ ഗവൺമെൻറ് എൽ പി സ്കൂളിൽ നടന്ന ശില്പശാല ശിശുക്ഷേമ സമിതി മുൻ സംസ്ഥാന വൈസ് ചെയർമാൻ അഴീക്കോടൻ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എ ഒ പ്രസന്നൻ അധ്യക്ഷത വഹിച്ചു. ഇ.കെ സിറാജ്, ആർ പി ശ്രീധരൻ, കെ സഞ്ജയ് എന്നിവർ ക്ലാസെടുത്തു. നാടക അഭിനയ പരിശീലനം, സംഗീതം തുടങ്ങിയവയും ക്യാമ്പിൽ ഉണ്ടായി.