കണ്ണൂർ കുറുവ യുപി സ്കൂളിൽ ഒളിമ്പിക്സിന്റെ ഭാഗമായി പ്രത്യേക അസംബ്ലി നടന്നു
കണ്ണൂർ : കണ്ണൂർ കുറുവ യുപി സ്കൂളിൽ ഒളിമ്പിക്സിന്റെ ഭാഗമായി പ്രത്യേക അസംബ്ലി നടന്നു. സ്കൂൾ ഗ്രൗണ്ടിൽ തയ്യാറാക്കിയ വേദിയിൽ കുട്ടികൾ ഒളിമ്പിക്സ് ദീപം തെളിയിച്ചു. ഹെഡ്മാസ്റ്റർ ടി കെ പ്രദീപൻ ഒളിമ്പിക്സുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിച്ചു. കെ നിജില ടീച്ചർ, സിസി സവിത, ടി ഹിലർ തുടങ്ങിയവർ നേതൃത്വം നൽകി.