കണ്ണൂർ ചിറക്കൽ കൊല്ലരത്തിങ്കൽ വെച്ച് വാഹന സഹിതം 4kg കഞ്ചാവുമായി കണ്ണൂർ ചിറക്കിലെ 2 പേർ അറസ്റ്റിലായി
കണ്ണൂർ : കണ്ണൂർ ചിറക്കലിൽ വൻ കഞ്ചാവ് വേട്ട.എക്സൈസ് എൻഫോഴ്സ്മെന്റ് & ആന്റി നർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് കണ്ണൂർ എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ്, എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷറഫുദ്ദീൻ ടി യും IB& ERO കണ്ണൂർ പാർട്ടിയും എൻഫോഴ്സ്മെന്റ് പ്രവർത്തനത്തിന്റെ ഭാഗമായി നടത്തിയ കമ്പയിൻഡ് റൈഡിൽ കണ്ണൂർ ചിറക്കൽ കൊല്ലരത്തിങ്കൽ വെച്ച് വാഹന സഹിതം 4. kg കഞ്ചാവുമായി കണ്ണൂർ ചിറക്കിലെ 2 പേർ അറസ്റ്റിലായി. ചിറക്കൽ സ്വദേശികളായ മഹ്സൂക് കെ.കെ, സാജിദ് എന്നിവരാണ് പിടിയിലായത്. പാർട്ടിയിൽ പ്രിവന്റിവ് ഓഫീസർ അനിൽകുമാർ പി,ഷജിത്ത്.കെ , പ്രഭുനാഥ് പി. സി, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് ഖാലിദ്.ടി, സജിത്ത് എം, സിവിൽ എക്സ്സൈസ് ഓഫിസർ റോഷി കെ. പി,ഗണേഷ് ബാബുപി. വി, അസിസ്റ്റന്റ് എക്സ്സൈസ് ഇൻസ്പെക്ടർ ഡ്രൈവർ അജിത്ത്, സീമ എന്നിവർ ഉണ്ടായിരുന്നു