തളിപ്പറമ്പ നഗരസഭ കരിമ്പം എൽപി സ്കൂളിലേക്കുള്ള ഉപകരണങ്ങൾ വിതരണത്തിന്റെ ഉത്ഘാടനം നിർവഹിച്ചു
തളിപ്പറമ്പ : തളിപ്പറമ്പ നഗരസഭ കരിമ്പം എൽപി സ്കൂളിലേക്കുള്ള ഐഡിബിഐ ബാങ്കിന്റെ സിഎസ്ആർ ഫണ്ടിൽ ഉൾപ്പെടുത്തി പാത്രങ്ങൾ, ഫർണിച്ചറുകൾ, ബ്ലാക്ക് ബോഡ് ഇലക്ട്രിക് ഉപകരണങ്ങൾ തുടങ്ങിയവയുടെ വിതരണത്തിന്റെ ഉത്ഘാടനം വികസന കാര്യ ചെയർ പേഴ്സൺ എം. കെ ഷബിതയുടെ അധ്യക്ഷതയിൽ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി നിർവഹിച്ചു.സ്ഥിരം സമിതി അധ്യക്ഷന്മാരായ പി പി മുഹമ്മദ് നിസാർ ,പി. റെജില, കൗൺസിലർ റഹ്മത്ത് ബീഗം, എഡിബിഐ ബാങ്ക് ബ്രാഞ്ച് മാനേജർ മനോജ് നാരായണൻ തുടങ്ങിയവർ സംസാരിച്ചു.വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സ്വാഗതവും സ്കൂൾ എച്ച്. എം റീനബായി നന്ദിയും പറഞ്ഞു.