ടച്ച് ഓഫ് മേഴ്സി ചാരിറ്റബിൾ ട്രസ്റ്റ് മുഹർറം വിരുന്ന് ദാനം മുൻ ചെറുകുന്ന് പഞ്ചായത്ത് പ്രസിഡന്റ് പി കെ കുഞ്ഞി നിർവ്വഹിച്ചു
പാപ്പിനിശ്ശേരി : ടച്ച് ഓഫ് മേഴ്സി ചാരിറ്റബിൾ ട്രസ്റ്റ്, നൽകുന്ന അഞ്ചാമത് “മുഹർറം വിരുന്ന് ദാനം മുൻ ചെറുകുന്ന് പഞ്ചായത്ത് പ്രസിഡന്റ് പി കെ കുഞ്ഞി നിർവ്വഹിച്ചു. കണ്ണൂർ, കാസറക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, കുടക്, ചിക്ക്മംഗ്ലൂര് ജില്ലയിലെകളിലെ വിവിധ കേന്ദ്രങ്ങളിൽ ജാതിമതഭേദമന്യേ നിർദന വിദ്യാർത്ഥികൾ കൂടുതലുള്ള തെരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങൾ ക്കാണ് വിരുന്ന് എത്തിച്ചു നൽകുന്നത്. ചടങ്ങിൽ ട്രസ്റ്റ് മാനേജിംഗ് ഡയറക്ടർ ബശീർ സഅദി ചെറുകുന്ന് അധ്യക്ഷനായി മാധ്യമപ്രവർത്തകൻ സി പ്രകാശൻ മാട്ടൂൽ,എ സി മഹമൂദ് ഹാജി, പി സി പി കുഞ്ഞഹമ്മദ്, കെ അബ്ദുറഹ്മാൻ മൗലവി ചിടങ്ങിയിൽ, കെ.വി. അബൂബക്കർ കവിണിശ്ശേരി, അബ്ദു റസാഖ് മുട്ടിൽ, എം.വി. അബൂബക്കർ പള്ളിച്ചാൽ, കെ പി മുസ്തഫ, പി വി അബ്ദു നാസിർ,എ സി മുസ്തഫ, ഫൈനാഷ്യൽ സെക്രട്ടറി മുക്കോത്ത് അബൂബക്കർ എന്നിവർ സംസാരിച്ചു.