
കർക്കിടക ചികിത്സയുടെ ഭാഗമായി ഔഷധക്കഞ്ഞി വിതരണം സംഘടിപ്പിച്ചു
കണ്ണൂർ : ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ജില്ലാ ആയുർവേദ ആശുപത്രിയിൽ കർക്കിടക ചികിത്സയുടെ ഭാഗമായി ഔഷധക്കഞ്ഞി വിതരണം സംഘടിപ്പിച്ചു രജിസ്ട്രേഷൻ മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ അധ്യക്ഷയായി ആശുപത്രി സൂപ്രണ്ട് പി വി ശ്രീനിവാസൻ,ലേ സെക്രട്ടറി എം സഞ്ജയൻ, ഡോ പ്രവീൺ കുമാർ എന്നിവർ സംസാരിച്ചു. ഒരാഴ്ച രാവിലെ പത്ത് മണി മുതൽ രണ്ട് മണിവരെ ഒ പി കൗണ്ടറിൽ ഇരുന്നൂറ് ഗ്രാമിന് അമ്പത് രൂപ നിരക്കിൽ ആവശ്യക്കാർക്ക് ഔഷധ കഞ്ഞി വിതരണം.