കെ.വി. കോരൻ സ്മാരക സത്കർമ്മ യുവ പ്രതിഭ പുരസ്കാര സമർപ്പണം 20ന്
കണ്ണൂർ : സമന്വയയുടെ ആഭിമുഖ്യത്തിലുള്ള കെ.വി. കോരൻ സ്മാരക സത്കർമ്മ യുവ പ്രതിഭ പുരസ്കാര സമർപ്പണം 20 ന് ചക്കരക്കൽ ചോയിസ് ഹോട്ടലിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പത്രപ്രവർത്തകനായ ദിനകരൻ കൊമ്പിലാത്ത് ഉദ്ഘാടനം നിർവഹിക്കും. ചടങ്ങിൽ സി.സജിൽ അധ്യക്ഷനാവും. ഈ വർഷത്തെ സത്കർമ്മ പുരസ്കാരത്തിന് സിസ്റ്റർ ജെയിൻ സൈമണും, യുവ പ്രതിഭാ പുരസ്കാരത്തിന് കെ. പ്രതീഷുമാണ് അർഹത നേടിയതെന്ന് ഭാരവാഹികളായ വി.കെ സനൽ, സി. മണികണ്ഠൻ, ആർ. ഹീര, കെ.പി ഷജിൻ, വി.പി. പ്രജിന എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.