യുഡിഎഫ് കണ്ണൂർ ജില്ലാ നേതൃയോഗം ഡിസിസി ഓഫീസിൽ നടന്നു. മുന്നണി ചെയർമാൻ പിടി മാത്യു അധ്യക്ഷത വഹിച്ചു
കണ്ണൂർ : യുഡിഎഫ് കണ്ണൂർ ജില്ലാ നേതൃയോഗം ഡിസിസി ഓഫീസിൽ നടന്നു. മുന്നണി ചെയർമാൻ പിടി മാത്യു അധ്യക്ഷത വഹിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിൽ വലിയ വിജയം സമ്മാനിച്ച ജനങ്ങളെ യോഗം അഭിവാദ്യം ചെയ്തു.രാജ്യത്ത് മതേതരത്വവും ജനാധിപത്യവും തിരിച്ചുകൊണ്ടുവരാൻ ഇന്ത്യ മുന്നണി നടത്തിക്കൊണ്ടിരിക്കുന്ന പോരാട്ടങ്ങൾക്ക് ജനങ്ങൾ നൽകിയ അംഗീകാരമാണ് തെരഞ്ഞെടുപ്പ് വിജയം എന്ന് യോഗം വിലയിരുത്തി. കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിൻ്റെ മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ സജീവമായി മുന്നോട്ടു പോകാൻ യോഗം പ്രവർത്തകരോട് ആഹ്വാനം ചെയ്തു. അബ്ദുൽ കരീം ചേലേരി, അബ്ദുറഹ്മാൻ കല്ലായി, അഡ്വക്കറ്റ് മാർട്ടിൻ ജോർജ്, വി എ നാരായണൻ, വി പി വമ്പൻ, ഇല്ലിക്കൽ അഗസ്തി, സി കെ സഹജൻ തുടങ്ങിയവർ സംബന്ധിച്ചു.