ലേണിംഗ് ടീച്ചേഴ്സ് കേരള ഏർപ്പെടുത്തിയ ശാസ്ത്രചാര്യ പുരസ്കാര സമർപ്പണം മാട്ടൂൽ എം യൂ പി സ്കൂളിൽ നടന്നു
കണ്ണൂർ : ലേണിംഗ് ടീച്ചേഴ്സ് കേരള ഏർപ്പെടുത്തിയ ശാസ്ത്രചാര്യ പുരസ്കാര സമർപ്പണം മാട്ടൂൽ എം യൂ പി സ്കൂളിൽ നടന്നു. മുൻ എംഎൽഎ ടി വി രാജേഷ് ഉദ്ഘാടനം നിർവഹിച്ചു സ്കൂളിലെ പിവി പ്രസാദ് അവാർഡ് ഏറ്റുവാങ്ങി. കേരളത്തിലെ ശാസ്ത്ര പഠന മികവിന് മികച്ച സംഭാവന നൽകുകയും നിസ്വാർത്ഥമായി പ്രവർത്തിക്കുകയും ചെയ്ത ശാസ്ത്ര അധ്യാപകൻപി വി പ്രസാദിന് ശാസ്ത്രചാര്യ പുരസ്കാരം സമർപ്പിച്ചു. ലേണിംഗ് ടീച്ചേഴ്സ് കേരളയുടെ നേതൃത്വത്തിലാണ് അവാർഡ് ഏർപ്പെടുത്തിയത്. മാട്ടൂൽ എം യു പി സ്കൂളിൽ നടന്ന ചടങ്ങിൽ മുൻ എംഎൽഎ ടി വി രാജേഷ് പുരസ്കാര സമർപ്പണം നിർവഹിച്ചു.പിഎം ത്രിവിക്രമൻ അധ്യക്ഷത വഹിച്ചു.മാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ഫാരിഷ, ഡയറ്റ് പ്രിൻസിപ്പൽ പ്രേമരാജൻ, ഇ സി വിനോദ്, മാടായി ഇ ഒ പികെ ഭാർഗവൻ,പി വി വാസുദേവൻ, ഖാലിദ്, മുഹമ്മദ് ഹാരിസ്, മുസ്തഫ .ഇ എം ഫാത്തിമ, കെ എസ്സ് രമേശ് തുടങ്ങിയവർ സംബന്ധിച്ചു.