തളിപ്പറമ്പ് എക്സൈസ് റേഞ്ച് നടത്തിയ പരിശോധനയിൽ 25 കുപ്പി മദ്യവുമായി യുവാവ് പിടിയിൽ
തളിപ്പറമ്പ് : തളിപ്പറമ്പ് എക്സൈസ് റേഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ അഷ്റഫ് മലപ്പട്ടവും പാർട്ടിയും പൂവ്വം- കാർക്കിൽ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ 25 കുപ്പി മദ്യവുമായി യുവാവ് പിടിയിൽ. സ്കൂട്ടറിൽ വിൽപ്പനക്കായി കടത്തിക്കൊണ്ടു വന്ന 25 കുപ്പി മദ്യവുമായാണ് പൂവ്വം- കാർക്കിൽ സ്വാദേശി റോബി തോമസ് പിടിയിലായത്. വർഷങ്ങളായി ഈ മേഖലകളിൽ ആവശ്യക്കാർക്ക് സ്കൂട്ടറിൽ മദ്യം എത്തിച്ചു കൊടുക്കുന്ന പ്രധാനിയാണി യാൾ. ഡ്രൈ ഡേയിൽ ബീവറേജ് ഔട്ട്ലെറ്റുകൾ അവധിയായതി നാൽ അമിത വിലയിടാക്കിയാണ് ഇയാൾ മദ്യ വിൽപന നടത്തുന്നതെന്നും എക്സൈസ് സംഘം പറഞ്ഞു. പയ്യന്നൂർ കോടതിയിൽ ഹാജരാക്കിയ റോബി തോമസിനെ റിമാൻഡ് ചെയ്തു. പാർട്ടിയിൽ അസി. എക്സൈസ് ഇൻസ്പെക്ടർ പി പി മനോഹരൻ, പ്രിവൻ്റീവ് ഓഫീസർമാരായ കെ വി നികേഷ്, ഇ എച്ച് ഫെമിൻ, സിവിൽ എക്സൈസ് ഓഫീസർ പി ആർ വിനീത്, വനിതാ സിവിൽ എക്സൈസ് ഓഫീസർ എം വി സുനിത എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടി കൂടിയത്.