കണ്ണൂർ യൂണിവേഴ്സിറ്റി സെനറ്റിൽ വിദ്യാർത്ഥി പ്രതിനിധിയായി വൈഷ്ണവ് മഹേന്ദ്രനെ തിരഞ്ഞെടുത്തു
കണ്ണൂർ : കണ്ണൂർ യൂണിവേഴ്സിറ്റി സെനറ്റിൽ വിദ്യാർത്ഥി പ്രതിനിധിയായി എസ് എഫ് ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വൈഷ്ണവ് മഹേന്ദ്രനെ തിരഞ്ഞെടുത്തു. വൈഷ്ണവിന് 42ഉം കെ എസ് യു വിലെ അഷിത്ത് അശോകന് 16ഉം വോട്ട് ലഭിച്ചു. ബി ജെ പി അനുകൂലികൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.