കണ്ണൂരിൽ പെട്രോൾ പമ്പിൽ ജീവനക്കാരനെ കാറിടിച്ച് കൊല്ലാൻ പോലീസുകാരൻ്റെ ശ്രമം; വധശ്രമത്തിന് കേസ്
കണ്ണൂർ : കണ്ണൂരിൽ പെട്രോൾ പമ്പിൽ ജീവനക്കാരനെ കാറിടിച്ച് കൊല്ലാൻ പോലീസുകാരൻ്റെ ശ്രമം. കൊല്ലാൻ ശ്രമിച്ച പോലീസുകാരനെതിരെ വധശ്രമം ചുമത്തി കേസെടുത്തു. കണ്ണൂർ ഡിഎച്ച് ക്യു മെസ് ഡ്രൈവർ സന്തോഷിനെതിരെയാണ് കേസ് എടുത്തത്. കാറിന്റെ ബോണറ്റിന് മുകളിൽ ഇരുന്ന നിലയിൽ എൻ കെ ബി ടി പെട്രോൾ പമ്പ് ജീവനക്കാരൻ അശോകനെയും കൊണ്ട് ഏറെ ദൂരം മുന്നോട്ട് പോയി. ഇന്ധനം നിറച്ച ശേഷം മുഴുവൻ പണവും നൽകാതെ പോകാൻ ശ്രമിച്ചത് അശോകൻ തടഞ്ഞപ്പോഴായിരുന്നു ഈ പരാക്രമം. കണ്ണൂർ ഡിഎച്ച് ക്യു മെസ് ഡ്രൈവർ സന്തോഷാണ് പരാക്രമം കാട്ടിയത് മുമ്പ് കണ്ണൂർ കളക്ട്രേറ്റിന് മുന്നിലെ പെട്രോൾ പമ്പിൽ പോലീസ് ജീപ്പ് ഇടിച്ചു കയറ്റിയതും സന്തോഷായിരുന്നു.