ലെൻസ്ഫെഡ് ആന്തൂർ യൂണിറ്റ് സമ്മേളനം നടന്നു; മുനിസിപ്പൽ വാർഡ് കൗൺസിലർ ശ്രീ. ടി. കെ.വി.നാരായണൻ ഉദ്ഘാടനം ചെയ്തു
കണ്ണൂർ : ലൈസൻസ്ഡ് എഞ്ചിനിയേഴ്സ് & സൂപ്പർവൈസേഴ്സ് ഫെഡറേഷൻ (ലെൻസ്ഫെഡ് ) ആന്തൂർ യൂണിറ്റ് സമ്മേളനം യൂണിറ്റ് പ്രസിഡണ്ട് ശ്രീ. ഒ.ടി. രമേശൻ്റെ അദ്ധ്യക്ഷതയിൽ ആന്തൂർ മുനിസിപ്പൽ വാർഡ് കൗൺസിലർ ശ്രീ. ടി. കെ.വി.നാരായണൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് വൈസ് പ്രസിഡണ്ട് ശ്രീ സിജിൽ .പി.പി. അനുശോചനം അറിയിച്ചു. സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ മെമ്പർഷിപ്പ് കമ്മിറ്റി ചെയർമാനുമായ ശ്രീ. സി.ശശീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ട്രഷറർ ശ്രീ. പോള ചന്ദ്രൻ മുഖ്യാതിഥിയായിരുന്നു. തുടർന്ന് നടന്ന പ്രതിനിധി സമ്മേളനം യൂണിറ്റ് പ്രസിഡണ്ട് ശ്രീ. ഒ.ടി. രമേശൻ്റെ അദ്ധ്യക്ഷതയിൽ ഏരിയ പ്രസിഡണ്ട് ശ്രീ രജീഷ് മാത്യു ഉത്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി ശ്രീ. സി. എൻ.പ്രതീഷ് വാർഷിക റിപ്പോർട്ടും, വാർഷിക വരവ് -ചെലവ് കണക്കും , ഏരിയ സെക്രട്ടറി ശ്രീ പ്രജിത്ത് k സംഘടനിപ്പോർട്ടും, ഏരിയ ട്രഷാർ ശ്രീ ബിജു മോൻ പി.എസ്. ക്ഷേമനിധി റിപ്പോർട്ടും അവതരിപ്പിച്ചു. സമ്മേളനം അംഗീകരിച്ചു. ജോ:സെക്രട്ടറി ശ്രീ.രാരിഷ് ‘പി. സ്വാഗതവും ശ്രീ. സിജിൽ പി. പി.. നന്ദിയും പറഞ്ഞു. 2025-2027 വർഷത്തെ ഭാരവാഹികളായി ശ്രീ. സി എൻ പ്രതീഷ് (പ്രസിഡണ്ട്), ശ്രീ. അനുഷ ശ്രീരാഗ് ( വൈസ് പ്രസിഡണ്ട്) ശ്രീ.രാരിഷ് ‘ പി (സെക്രട്ടറി), ശ്രീ. സിജിൽ ‘പി’ പി (ജോ : സെക്രട്ടറി) ശ്രീ സുനിൽകുമാർ പി.പി. (ട്രഷറർ), ശ്രീ. ഒ.ടി. രമേശൻ ( ക്ഷേമനിധി കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.